നാട്ടിന്റെ കൂട്ടം മാറി
കൂട്ടിന്റെ രൂപം മാറി
നാമെല്ലാം വീട്ടിലുമായി
നമ്മുടെ ലോകം
ആരാരുടെ ചതി ആണോ
കോവിഡിൻ കലിയാണോ
കാലന്റെ കലിയാണോ
ഇൗ മഹാമാരി
കൊടും ഭീകരനാം അവനൊരു കൃമി കീടം
അതിവേകം പടരുന്നു കാട്ടുതീയായ്
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിലസുന്നു ലോകത്തിന് ഭീഷണിയായി
രാഷ്ട്രങ്ങൾ ഓരോന്ന് ഭയന്നിടുന്നൂ
ഓടാൻ ശ്രമിക്കുന്ന ഭീരുക്കളായി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ
നിസാരന്നയി കൃമി കീടത്തെ കാണാതെ
കൈ കോർത്ത് നിൽക്കാം കരുത്തരായ്
നാളേക്ക് നാടിന്റെ നന്മക്കായി