' കൊറോണ 'എന്നൊരു പേര് കേട്ടു
വിറക്കുന്നു മാനവർ ലോകമെങ്ങും,
ഭൂവിൽ പെയ്തിറങ്ങി മഹാമാരിയായി
സംഹാരതാണ്ഡവമാടുന്നു നമുക്കിടയിൽ...
ഹിന്ദുവും ക്രിസ്ത്യനും മുസൽമാനുമായി
തമ്മിൽ കലഹം മൂർച്ചയേറിടുന്ന കാലം,
ഭാരതമണ്ണിലും മുളപൊട്ടിയൊരു വിത്ത്
മനുഷ്യനെ കൈകോർക്കാൻ പഠിപ്പിച്ച വൈറസ്...
മനുഷ്യരെ തന്നെ പുനർനിർമ്മിക്കാൻ
കഴിവുള്ള ചൈനയിലത്രേ ഇതിൻ തുടക്കം,
കൊറോണതൻ ശൃംഖല തച്ചുടക്കാൻ
കരുതലോടെ നമുക്കകലം പാലിച്ചിടാം
കൈകഴുകി വൃത്തിയായി വീട്ടിലിരിക്കാം ,
ഈ കൊറോണക്കാലവും കടന്നുപോകും.....