സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്/അക്ഷരവൃക്ഷം/ഞാൻ കേട്ടറിഞ്ഞ കൊറോണ വൈറസ്

ഞാൻ കേട്ടറിഞ്ഞ കൊറോണ വൈറസ്

ചൈനയിൽ തുടങ്ങി ലോകത്ത് എല്ലായിടത്തും എത്തിയ കൊറോണ വൈറസ് ഇന്ത്യയിലും എത്തിയെന്ന് ഞാൻ അറിഞ്ഞത് അച്ഛനും അമ്മയും പറഞ്ഞിട്ടാണ് .പിന്നെ അച്ഛന്റെ കൂടെ ടി വി വാർത്ത കണ്ടു.പത്രത്തിലെ പ്രധാന വാർത്ത വായിച്ചു.ഇൗ രോഗം കോവിഡ്-19 എന്നാണ് അറിയപ്പെടുന്നത്.എല്ലാ ദിവസവും നിരവധി ആളുകൾ ഈ രോഗം ബാധിച്ച് മരിക്കുന്നു.
ഇന്ത്യയിലും ധാരാളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.മരണവും സംഭവിച്ചിട്ടുണ്ട്. രോഗഭീഷണി കാരണം സ്കൂളിൽ പോകുന്നതിനോ പുറത്തിറങ്ങി കളിക്കുന്നതിനോ സാധിക്കുന്നില്ല.എത്രയും പെട്ടന്ന് ഈ രോഗം ഇല്ലാതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഗൗതം ഗിരീഷ്
2 എ സിസ്റ്റർ അൽഫോൻസാ എൽ പി എസ് കളത്തൂക്കടവ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം