സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്/അക്ഷരവൃക്ഷം/കൂട്ടുകാരേ പാടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരേ പാടാം

നാട്ടിൽ കൊറോണ വന്നിട്ടുണ്ടേ
നമുക്കെല്ലാവർക്കും സൂക്ഷിച്ചീടാം
ഒറ്റക്കെട്ടായി നിന്നീടിൽ
കൊറോണയെ നമുക്കോടിച്ചീടാം

കൂട്ടുകൂടലും കളിയും വേണ്ട
വീടു വിട്ടുള്ള പോക്കും വേണ്ട
തുമ്മലോ ചുമയോ വന്നിടുകിൽ
തുവാലയൊന്നു കരുതി വയ്ക്കാം

കൈകൾ എപ്പോഴും വൃത്തിയാക്കാൻ
സോപ്പോ ഹാൻ്‍ഡ് വാഷോ ഉപയോഗിക്കാം
വീടിനുള്ളിൽ തന്നെ ഇരുന്നുകൊണ്ട്
നാടിനു വേണ്ടി നന്മ ചെയ്യാം

കൊറോണ പോയി കഴിഞ്ഞീടുമ്പോൾ
നമുക്കെല്ലാവർക്കും കൂട്ടുകൂടാം
ഇപ്പോൾ നമുക്കെല്ലാം പ്രാർത്ഥിച്ചീടാം
നല്ലതു മാത്രം വരുത്തീടുവാൻ


 

കൃഷ്ണൻ ജാലി വി എസ്
2 എ സി.അഫോൻസ എൽ പി എസ് ,കളത്തൂക്കടവ്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത