പോരാട്ടം

പോരാടുവാൻ നേരമായി കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൽ അലയടികളിൽ
നിന്നും മുക്തി നേടാം ഒഴിവാക്കിടാം
സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടാം
ഹസ്തദാനം നമുക്ക് ഒഴിവാക്കിടാം
 അല്പകാലം നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
തകർക്കുന്ന സോദരരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു
ജീവൻ അല്ല ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യ രക്ഷകർ നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുവാൻ
ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ
ബോധത്തോടെ മുന്നേറിടും ഭയക്കാതെ
ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
ഈ നന്മയ്ക്കുവേണ്ടി
ഈ നാടിനുവേണ്ടി
 

മീരാ മാത്യു
1 എ സിഎംഎസ് എൽപിഎസ് മുട്ടമ്പലം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത