മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം പ്രദർശിപ്പിച്ചു.

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോട നുബന്ധിച്ച് മുഖ്ഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ക്ലാസ്സുകളിൽ പ്രദർശിപ്പിച്ചു. വിക്ടേഴ്‌സ് ചാനലിൽ നടത്തിയ പരിപാടിയുടെ തത്സമയ ദൃശ്യങ്ങളാണ് സ്മാർട്ട് ക്ലാസ്സിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചത്. പരി പാടിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. അ തിനോടനുബന്ധിച്ച് വിവിധ പരിപാടി കളും നടത്തി.

ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസും  കൗൺസിലിംഗും

 
ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസും  കൗൺസിലിംഗും

സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂൾ വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ   ക്ലാസും കൗൺസിലിംഗും നടത്തി. അധ്യാപകനും കവിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ. കുന്നത്തൂർ ജയപ്രകാശാണ് ക്ലാസിനു നേതൃത്വം നൽകിയത്. വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസം വളർത്തുകയും അതിലൂടെ സമൂഹത്തിൽനിന്നും ലഹരി ഒഴിവാക്കുന്നതിനുമുള്ള അറിവുകൾ കുട്ടികൾക്കു പകർന്നുനൽകി. വ്യക്തിത്വ വികാസത്തിനും സ്വഭാവ രൂപീകരണ ത്തിനുമുള്ള വഴികൾ ക്ലാസിൽനിന്നും വിദ്യാർത്ഥികൾക്ക് ലഭിച്ചു.

ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം

 
ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ യു പി , ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പോസ്റ്റർ രചന മത്സരം നടത്തി. സ്‌കൂൾ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചത്.

ലഹരി ബോധവൽകരണ ക്ലാസ്

 
ലഹരി ബോധവൽകരണ ക്ലാസ്

വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന്റെ ദോഷങ്ങളെ ബോധ്യപെടുത്തുന്നതിനായി ലഹരി ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. സാൽവേഷൻ ആർമി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ക്യാപ്റ്റൻ. ശർമിള ഗിരീഷ് ക്ലാസ് നയിച്ചു. ക്ലാസിനു ശേഷം വ്യക്തിഗത കൗൺസിലിംഗും നടത്തി.

ബോധവത്കരണ നാടകം

തിരുവനന്തപുരം സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ പോലീസ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ലഹരി തകർത്ത കിനാവുകൾ' എന്ന പേരിൽ ബോധവത്കരണ നാടകം അരങ്ങേറിയത്.

 
ബോധവത്കരണ നാടകം

സംസ്ഥാനത്ത് വർധിച്ചുവരുന്ന ലഹരി ഉപഭോഗം തടയുന്നതിനും യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള സർക്കാരിന്റെ പോലീസിന്റെയും ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നാടകത്തിൽ ലഹരിക്ക് അടിമപ്പെട്ട ഒരു കുടുംബത്തിന്റെ ദുരിതവും അത് സമൂഹത്തിൽ വരുത്തുന്ന പ്രശ്നങ്ങളും അവതരിപ്പിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ചിന്തിക്കാനുള്ള വക നൽകുന്നതായിരുന്നു നാടകം.