സാൻതോം എച്ച്.എസ്. കണമല/സാൻമേറ്റ്‍സ്

Schoolwiki സംരംഭത്തിൽ നിന്ന്
സാൻമേറ്റ്സ്- ആദ്യയോഗത്തിനുശേഷം

കണമല സാൻതോം ഹൈസ്കൂളിലെയും സെന്റ് തോമസ് യു.പി. സ്കൂളിലെയും പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് സാൻമേറ്റ്സ്. ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പഠനത്തിനുള്ള പ്രോത്സാഹനം, വിവിധ മത്സരങ്ങൾ, സമ്മാനങ്ങൾ, അവാർഡുകൾ, അർഹരായ സാൻമേറ്റ്സിനും കുടുംബാംഗങ്ങൾക്കും വൈദ്യസഹായം, ഭവനനിർമ്മാണസഹായം തുടങ്ങി സ്കൂളിന്റെയും നാടിന്റെയും വികസനത്തിനായി ഏകമനസ്സോടെ പ്രവർത്തിക്കുന്നു. 2017ൽ പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയകാലം കൊണ്ട് 20 ലക്ഷത്തോളം രൂപയുടെ സഹായപദ്ധതികൾ നടപ്പാക്കാൻ സാൻമേറ്റ്സിന് കഴിഞ്ഞു