സാൻതോം എച്ച്.എസ്. കണമല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സാൻതോം ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം പത്തനംതിട്ട എം.പി. ശ്രീ.ആന്റോ ആന്റണി നിർവഹിച്ചു. അധ്യാപിക ജോളി ആന്റണി, റെഡ്ക്രോസ് അംഗം സെബാസ്റ്റ്യൻ മാത്യു എന്നിവർക്ക് ഫ്ലാഗ് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. മാനേജർ ഫാ.മാത്യു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ജോസ് വർഗീസ്, പി.റ്റി.എ പ്രസിഡന്റ് എം.കെ.ചെല്ലപ്പൻ,വാർഡ് മെമ്പർ ജെസ്സി കാവാലം, മാതൃസംഗമം ചെയർപേഴ്സൺ സെലിൻ എബ്രാഹം എന്നിവർ പ്രസംഗിച്ചു.

JRC യൂണിറ്റ് ഉദ്ഘാടനം

ജൂനിയർ റെഡ്ക്രോസ്സ്

    കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്സ്. സ്വിറ്റ്സർലണ്ടുകാരനായ 'ജീൻ ഹെൻറി ഡ്യൂനന്റിന്റെ ശ്രമഫലമായി 1863 - ലാണ് റെഡ്ക്രോസ്സ് സ്ഥാപിതമായത്. ഇന്ന് ലോകത്തിൽ 150 ലധികം രാജ്യങ്ങളിൽ റെഡ്ക്രോസ്സിന് ശാഖകളുണ്ട്.
    " I serve " എന്ന മുദ്രാവാക്യവുമായി 2013 ലാണ് ജെ. ആർ സി(ജൂനിയർ റെഡ് cross) കേരളത്തിലെത്തിയത്. കുട്ടികളിൽ ആരോഗ്യശീലങ്ങൾ വാർത്തെടുക്കുക, പ്രാഥമികശുശ്രുഷാരംഗത്തെപറ്റിയുള്ള അറിവുകൾ പകർന്നു കൊടുക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ജൂനിയർ റെഡ് ക്രോസ്സിനുള്ളത്.സഹജീവികളുടെ പ്രയാസങ്ങൾ മനസിലാക്കി, തങ്ങളാൽ കഴിയുന്ന വിധം അവരെ സഹായിക്കുവാൻ ജൂനിയർ റെഡ് ക്രോസ്സിലെ കുട്ടികൾ മുൻകൈ എടുക്കുന്നു. നമ്മുടെ സ്കൂളിൽ ഈ വർഷം 8,9,10 ക്ലാസ്സുകളിലായി 58 കുട്ടികൾ ഈ സംഘടനയിലുണ്ട്.8,9,10 ക്ലാസ്സുകളിൽ നടക്കുന്ന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക്‌ ലഭ്യമാകുക.10 മാർക്കാണ് ഗ്രേസ് മാർക്ക്‌.

കൗൺസിലേഴ്‌സ് - ജോളി ആന്റണി, സന്ധ്യ മാണി.