ലോകമേ ഉണരൂ,നമുക്കൊരുങ്ങാം,
ചെറുക്കാം,പ്രതിരോധിക്കാം
ഈ മഹാമാരിയെ
മാറി മാറി വരും ഋതുഭേദങ്ങൾ പോൽ
അലകളായ് ആഞ്ഞടിക്കും വ്യാധികളെ
തോല്പിക്കാം തോല്പിച്ച് നമുക്ക് മുന്നേറാം
വിരളമാം വൈറസുകളെ ചെറുക്കാം .
വ്യക്തിശുചിത്വം പാലിയ്ക്കാം.
പോരാടാം പോരാടി നേടാം
വിജയത്തി൯ ആരവം.
ഇനിയും ആഞ്ഞടിയ്ക്കാം
ചെറുത്തു നിൽക്കാം
പോരാടാം പ്രതിരോധിക്കാം
ഒന്നായ് ചേർന്ന് പ്രതിരോധിക്കാം
ലോകമേ ഉണരൂ,നമുക്കൊരുങ്ങാം.