സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്ക്കായ്

നമുക്കൊരുങ്ങാം നല്ല നാളേയ്ക്കായ്
പടുത്തുയർത്താം നവ ചിന്തകൾ
എങ്ങുപോയ് പച്ചപ്പ്
എങ്ങുപോയ് പുഞ്ചപ്പാടങ്ങൾ
മാഞ്ഞുപോയ് കിളികളി൯ സ്വരം
മറഞ്ഞുപോയ് ഇളംതെന്നൽ
എവിടെയും കൊടുംചൂട്
എങ്ങും മുഴങ്ങുന്നു ആത്മരോദനം
ഒരു തൈ നടാം ഒരു തണലേകാം
സംരക്ഷിക്കാം നവതലമുറയെ
നിലനിർത്താം പച്ചപ്പ്
സംരക്ഷിക്കാം കുന്നുകളും വയലേലകളും
ശ്രവിക്കാം പക്ഷികളി൯ സ്വരം
സംരക്ഷിക്കാം പ്രകൃതിയെ പുതുനന്മയ്ക്കായ്
ഒന്നായ് അണിനിരക്കാം
പരിപാലിക്കാം പരിസ്ഥിതിയെ
സംരക്ഷിക്കാം പൊന്നു വിളയും മണ്ണിനെ
നല്ലൊരു നാളേയ്ക്കായ് നമുക്കൊന്നാകാം
സംരക്ഷിക്കാം നവ തലമുറയെ
വിടരട്ടെ എങ്ങും ശുഭ പ്രതീക്ഷകൾ.

അഭിഷേക് ആർ ജെ
10സി സാമുവൽ എൽ എം എസ് എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത