സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ചില പ്രളയ ഭാവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=ചില പ്രളയ ഭാവങ്ങൾ | color= 5 കരുണം - മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ഉള്ള ദൂരം ,വെള്ളത്തിൽ നിന്നു കരയിലേക്കുള്ള ദൂരം ,കരളുറപ്പുള്ളവന്റെ കല്ലുറപ്പുള്ള ദേഹം ,കഠിനമായ കാലടികൾ കരയിച്ചില്ലവനെ തോണിയേരിയോരെ കണ്ടു ചിരിച്ചവൻ .


ആർദ്രം-ഒരു ജീവനുള്ളിൽ മറ്റു ഒരു ജീവൻ ചുറ്റും ജലം മാത്രം ,എവിടെ നിന്നൊ ഒരു പിടിവള്ളി അവൻ പൊക്കിൾ ക്കൊടി പറ്റികിടന്നു . അമ്മയോ അവനൊപ്പം പറന്നുയുയർന്നു രണ്ടു ജീവനും മറുകര കണ്ടു


ഭയാനകം-മഴയും മലയും മല്ലടിച്ചു .മലയടിവാരംനിന്നു വിറച്ചു .മലയോ മെല്ലെ മുട്ടുമടക്കി മഴയത്തു മലയോടൊത്തു കുത്തിയൊലിച്ചു മോഹങ്ങൾ ആയിരം പേറും മനുഷ്യരും മണ്ണിൽ ഉയർത്തിയ മണിമന്ദിരങ്ങളും

സൂര്യ
7 A സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം