സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/വൈറസിനോട്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനോട്


നിന്റെ ആഘോഷത്തിമിർപ്പിൽ
ക്ഷീണിച്ച ഞങ്ങൾ,
നിന്റെ അന്ത്യത്തിനായി
കാത്തിരിക്കുന്നു...

പക്ഷെ......
എങ്ങോട്ടൊയുള്ള ഓട്ടപാച്ചിലിൽ
മറന്നുപോയ കുടുംബബന്ധങ്ങളും
പ്രാർത്ഥനാനേരങ്ങളും ഓർമിപ്പിക്കാൻ നിനക്കുകഴിഞ്ഞു.

പവിത്രതക്കു ശ്രദ്ധ ചെലുത്താതെ
ആർഭാടത്തിനുവേണ്ടി നടത്തുന്ന
ചടങ്ങുകൾ ലളിതമായി
നടത്താമെന്നും ഒരു കുഞ്ഞു വൈറസിൽ
തീരുന്നതാണ് ഈ വികസിത
രാജ്യങ്ങളെന്നും നീ അറിയിച്ചു.

നിന്റെ വികൃതിയിൽ
പൊലിഞ്ഞുപോയവർക്കായി
ഭൂമിയിലെ മാലാഖമാർ നിന്നോട് പകരം
ചോദിക്കും.

ഉടഞ്ഞുപോയ സ്വപ്നങ്ങളെല്ലാം
ചേർത്തുവച്ച് പ്രതീക്ഷയുടെ പുതു
ദിനത്തിനായ് ഞങ്ങൾ
കാ
ത്തിരിക്കുന്നു.....

അലിറ്റ് എലിസബത്ത്
സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി. ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020