സയൻ‌സ് ക്ലബ്ബ്.സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 ജൂൺ 5 ന് ഓൺലൈനായി പരിസ്ഥിതി ദിനാചരണം നടത്തി. " Ecosystem Restoration " എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം. കുട്ടികർക്ക് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ, കവിതാ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനായി നൃത്തം, കവിതാ പാരായണം, പ്രസംഗം തുടങ്ങിയവ പങ്കുവയ്ക്കുകയുണ്ടായി. കടൽകയറ്റ ഭീക്ഷണി നേരിടുന്നവരാണ് വിദ്യാലയത്തിലെ ഭൂരിഭാഗം കുട്ടികളും. കടലാക്രമണത്തിൽ നിന്നും എങ്ങനെ വീട്ടുമുറ്റത്തെ സസ്യങ്ങളും മരങ്ങളും സംരക്ഷിക്കാം എന്ന പഠന പ്രോജക്ട് ചെയ്യാൻ കുട്ടികൾക്ക് നൽകുകയും ചെയ്തു.സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു.

അമല മേരി എം. ജെ ഉപജില്ലാതല ശാസ്ത്ര രംഗം പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

അമല മേരി എം. ജെ ജില്ലാതല ശാസ്ത്ര രംഗം പ്രോജക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.