സംവാദം:എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ
ഇരിഞ്ഞാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പാസിംഗ് ഔട്ട് പരേഡ് പരിസമാപിച്ചു .
ഇരിഞ്ഞാലക്കുട : നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം ബാച്ചിൻ്റെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ വി സി വർഗീസ് മുഖ്യാതിഥിയായി കുട്ടികളുടെ സല്യൂട്ട് സ്വീകരിച്ചു. ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർമാരായ ശ്രീമതി സ്മിത കൃഷ്ണകുമാർ, ശ്രീമതി ശ്രീലക്ഷ്മി മനോജ് എന്നിവരും തൃശൂർ റൂറൽ ജില്ലാ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ശ്രീ ബിജു ഒ എച്ച് എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സീന കെ പി ടീച്ചർ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജയലക്ഷ്മി ടീച്ചർ,സ്കൂൾ മാനേജ്മെൻറ് പ്രതിനിധി ശ്രീ വി പി രാമചന്ദ്രമേനോൻ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ അനിത്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പിടിഎ പ്രസിഡണ്ട് ശ്രീ ബേബി എന്നിവരും പരേഡ് വീക്ഷിക്കുകയും. ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് 2 വർഷത്തെ പരിശീലനങ്ങൾക്ക് ശേഷം കുട്ടികൾക്ക് ADNO ശ്രീ ബിജു ഒ എച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പരേഡ് കമാൻഡർ ആയത് കേഡറ്റ് അക്ഷരയും സെക്കൻ്റ് ഇൻ കമാൻഡർ ആയത് കേഡറ്റ് അവ്യുക്ത് കൃഷ്ണ യും ആയിരുന്നു. ആൺകുട്ടികളുടെ പ്ലറ്റൂൺ കേഡറ്റ് മിലൻ വി ജെ നയിച്ചു .പെൺകുട്ടികളുടെ പ്ലറ്റൂൺ കേഡറ്റ് ആയിഷ ബീഗം നയിച്ചു. ബാച്ചിലെ ഓൾറൗണ്ടറായി കേഡറ്റ് ആദിത്യ ഉദയൻ, കേഡറ്റ് ശ്രീനന്ദ കെ ഡീ തിരഞ്ഞെടുത്തു. പാസിംഗ് ഔട്ട് പരേഡ് പ്രവർത്തനത്തിന് SPC ഡ്രിലിംഗ് ഇൻസ്ട്രക്ടർ ശ്രീ സവീഷ് വി ഐ, SPC കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ ശ്രീകൃഷ്ണൻ നമ്പൂതി മാസ്റ്റർ ,ശ്രീമതി ആതിര ഉണ്ണികൃഷ്ണൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി