ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പുള്ളിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിപ്പൂമ്പാറ്റ

പുള്ളിച്ചിറകുള്ള പൂമ്പാറ്റേ
എങ്ങോട്ടീ ചിറകും വീശി
നീയറിഞ്ഞോ പൂമ്പാറ്റേ
നാടെങ്ങും കോവിഡു വന്നു
നാമെല്ലാം ദുരിതത്തിൽ
നിനക്കില്ലേയീ ലോക് ഡൗൺ
നമ്മളെല്ലാം വീട്ടിലാണ്.
ചെടികൾ നട്ടുമുറ്റം നിറയെ
ഓണമെത്തുമ്പോൾ പൂവിടും
പാറിപ്പറന്നു നീ എത്തേണം
കാത്തിരിക്കാം നിന്നെ ഞാൻ
കാത്തിരിക്കാം നിന്നെ ഞാൻ
പൂക്കാലം എത്താൻ താമസമില്ല
കോവിഡുമാറും അന്നേരം
ഞങ്ങളെല്ലാം ആർത്തു രസിക്കും.


ശിവാനി. എ.എസ്.
3 ശ്രേയ എൽ പി.എസ് .ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത