ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും
പരിസരശുചിത്വവും രോഗപ്രതിരോധവും
ഒരു ജീവ കോശത്തിനുള്ളിൽ അല്ലാതെ വളരാനോ പ്രത്യുൽപ്പാദനം നടത്താനോ കഴിവില്ലാത്ത ജീവ കണങ്ങളാണ് വൈറസുകൾ. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി ഇവയെ കാണുവാൻ സാധ്യമല്ല. അറിയപ്പെടുന്ന ആദ്യത്തെ വൈറസ് 1899 ൽ ബെയ്ജെറിക് കണ്ടെത്തിയ പുകയില മൊസേയ്ക്ക് വൈറസ് ആണ്. ഇന്ന് അയ്യായിരത്തിൽപ്പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് നാം നേരിടുന്ന വെല്ലുവിളിയാണ് COVID 19 അഥവാ കൊറോണ വൈറസ് 2019. 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ,ഇന്ന് 180 ൽ അധികം രാജ്യങ്ങളെ ബാധിച്ചിരിക്കുന്നു. 23 ലക്ഷത്തിനുമേൽ മനുഷ്യരിലാണ് ഇന്ന് ലോകത്ത് ഈ മഹാമാരി വ്യാപിച്ചിരിക്കുന്നത് .മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കോറോണ വൈറസുകൾ .സാധാരണ ജലദോഷ പനി മുതൽ സാർസ് ,മെർസ്,കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്, മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളികളെ ഇത് ബാധിക്കുന്നു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് എന്നറിയപ്പെടുന്നത് .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും . തുമ്മൽ ചുമ മൂക്കൊലിപ്പ് ക്ഷീണം തൊണ്ടവേദന എന്നിവയുമുണ്ടാകും ശരീരശ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലോക്ക് എത്തുകയും ചെയ്യും . വൈറസ് സാന്നിധ്യം മുള്ള ആളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം നൽകുകയും ചെയ്യുമ്പോഴും രോഗം മറ്റുരാളിലോക്കുപടരാം . പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ ബ്രോങ്കൈറ്റ്സ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടും. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നാം എന്തൊക്കെ കാര്യങ്ങളാണ് കൈക്കൊള്ളേണ്ടത് ? രോഗികളെ നിരീക്ഷിക്കുക, രോഗികളെ ചികിത്സിക്കുക എന്നിവയടക്കം രാജ്യങ്ങൾക്ക് എങ്ങനെ ഇതിനെതിരെ തയ്യാറെടുക്കാം എന്ന് ലോകാരോഗ്യസംഘടന മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട് .വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല ഏറ്റവും ഭയാനകമായ കാര്യമെന്തെന്നാൽ ഇതിന് പ്രതിരോധ വാക്സിൻ ലഭ്യമല്ല .കൊറോണ വൈറസ് ബാധിച്ച രോഗിയെ മറ്റുള്ളവരിൽ നിന്ന് എെസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടരുക. പരിസരം വൃത്തിയായി സൂക്ഷിക്കുക അതോടൊപ്പം വ്യക്തി ശുചിത്വവും പാലിക്കുക പുറത്തു പോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ്‌വാഷ് കൈയിൽ കരുതാം ഇതുപയോഗിച്ച് കൈകൾ വൃത്തിയാക്കുക ശരിയായ കൈകഴുകൽ പ്രത്യേകിച്ചും പ്രധാനമാണ് ചുരുങ്ങിയത് 20 സെക്കൻഡ് നേരത്തേക്ക് കൈകൾ സ്ക്രബ് ചെയ്യുക അല്ലെങ്കിൽ 60 ശതമാനം ആൽക്കഹോൾ കലർന്ന ഒരു സാനിട്ടൈസർ ഉപയോഗപ്രദമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാലകൊണ്ട് മൂടുക ജലദോഷം, പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തു മൃഗങ്ങളുമായി പോലും ഇടപഴകുക ലോകത്തെ വിറപ്പിച്ചിരിക്കുന്ന കുോറോണ എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ സർക്കാർമാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട്, നമുക്ക് ഒന്നിച്ചു നേരിടാനായി ഒരു പ്രതിജ്ഞ എടുക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം