ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് റസിഡൻഷ്യൽ സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് റസിഡൻഷ്യൽ സ്കൂൾ
43109.jpg
വിലാസം
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ്, റസിഡൻഷ്യൽ സ്പോട്സ് സ്ക്കൂൾ വെള്ളായണി പിൻ കോഡ്= 695522

വെള്ളായണി
സ്ഥാപിതം10 - 02 - 2003
വിവരങ്ങൾ
ഫോൺ04712381601
ഇമെയിൽayyankalieeschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43109 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപൂരഠ
വിദ്യാഭ്യാസ ജില്ലതിരൂവനന്തപൂരഠ
ഉപ ജില്ലതിരൂവനന്തപൂരഠ സൗത്ത്‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം214
പെൺകുട്ടികളുടെ എണ്ണം96
വിദ്യാർത്ഥികളുടെ എണ്ണം118
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽ(ശീമതി പി.രമാദേവി (ഇൻ- ചാർജ്)
പ്രധാന അദ്ധ്യാപകൻ(ശീമതി പി.രമാദേവി
പി.ടി.ഏ. പ്രസിഡണ്ട്(ശീ കെ.കുട്ടപ്പൻ
അവസാനം തിരുത്തിയത്
08-09-201843109


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായംചരിത്രം

  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ള സ്പോർട്സിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്കായി മുൻപ് പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ 1990-91 ൽ സ്ഥാപിച്ചിരുന്ന സ്പോർട്സ് ഹോസ്റ്റലുകളെ പരിവർത്തനപ്പെടുത്തി 2002 ൽ ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളായണിയിലുള്ള കാർഷിക കോളേജ് കാമ്പസിൽ കാർഷിക സർവ്വകലാശാലയുമായി 1998 ൽ ഏർപ്പെട്ട ധാരണാപത്രം പ്രകാരം ലഭിച്ച സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. 
   സ്ഥാപിച്ചത് 10/02/03 ലാണ്. ബഹുമാനപ്പെട്ട പിന്നോക്ക പട്ടിക സമുദായ വകുപ്പ് മ(ന്തി ഡോ . എം .എ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സ്പോട്സിൽ കഴിവു തെളിയിച്ച പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
  സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച മഹാനായ അയ്യൻകാളിയുടെ നാമധേയത്തിൽ ആരംഭിച്ച സ്കൂൾ. അദ്ദേഹത്തിൻറെ ജൻമദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയിൽ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി. സ്കൂളിൽ 2009 മുതൽ ഹയർസെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകൾ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ (പവർത്തിക്കുന്നത് 4 നിലകളുള്ള കെട്ടിടത്തിലാണ്. 8 ക്ളാസ് മുറികളുണ്ട്.വൈദൃുതി സൗകരൃം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ബാന്റ് ട്രൂപ്പ്.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
   ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ് 
   സയൻസ് ക്ലബ്
   ഇക്കോ ക്ലബ്
   നാച്ചുറൽ ക്ലബ്

മാനേജ്മെന്റ്

  പിന്നോക്ക പട്ടിക സമുദായ വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

 (ശീ എഠ.ഹക്കീഠ
 (ശീമതി എ.ശാന്ത കുമാരി
 (ശീമതി എസ്. (പസന്ന കമാരി
 (ശീ മാത്ു കെ വർഗീസ്

വഴികാട്ടി

Loading map...