ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/കൊറോണ വെെറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വെെറസ്

ചെെനതൻ വുഹാനിൽ നിന്നും പുറപ്പെട്ട്
അവിടെയും നാശം വിതച്ച ശേഷം
വന്മതിൽ ചാടിക്കടന്നുടൻ ലോകത്തെ-
യൊന്നാകെ നീ ഭയത്തിലാഴ്ത്തി,
മാലോകരെയെല്ലാം കൊന്നൊടുക്കും
ദുഷ്ട വെെറസാം കൊറോണേ !
പെയ്തുതീരാറായില്ലേ നിൻെറയീ മഹാമാരി?
നിന്റെയീ താണ്ഡവം?
നിന്റെ പേർകേട്ടാൽ
നടുങ്ങാത്തൊരാൾ പോലുംമില്ലീ-
യുലകത്തിലെങ്കിലും,
ചെന്നിടത്തെല്ലാം വിജയിച്ച നീ
തോറ്റതെ -
ന്നുടെ നാടാമീ കേരളത്തിൽ
പിടിച്ചുകെട്ടിടും നിന്നെയുടൻതന്നെ
സൂക്ഷിച്ചോ ‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾ മലയാളികൾ.

അനന്തകൃഷ്ണൻ
9 എ ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ .എം. എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത