ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2020 കോവിഡ് എന്ന മഹാമാരിയുടെ അതിപ്രസരണം അധിക്രമിച്ചതോടെ 2020 മാർച്ചിൽ സ്കൂൾ അടക്കേണ്ടി വരുകയും ഒന്നര വർഷത്തോള കാലയളവിനുശേഷം 2021 നവംബർ 1  വിദ്യാർഥികൾ കോവിഡ മാനദണ്ഡം പാലിച്ചുകൊണ്ട് കൊണ്ട് തിരികെ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്നു. ഗവൺമെൻറ്  നിർദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾ വിദ്യാലയത്തിൽ എത്തുകയും  തുടർന്ന് രണ്ടാഴ്ചത്തോളം വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ  ഉന്മേഷം വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കുട്ടികൾ സ്കൂൾ കാലഘട്ടം തിരിച്ചുകിട്ടയത്തിന്റെ സന്തോഷത്തിലാണിപ്പോൾ .അവരുടെ ടീച്ചർ, കൂട്ടുകാർ, കളിയിലൂടെയുള്ള പഠനം ഇതെല്ലാം തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദത്തിലാണിപ്പോൾ .അധ്യാപകർ അവരുടെ കഴിവുകൾ ഓൺലൈൻ  പഠനമാധ്യമങ്ങളിൽ ഒതുക്കിയ ഈ  കാലഘട്ടത്തിൽ സ്കൂളിൽ നിന്ന് തന്നെ കുട്ടികളോട് നേരിട്ട്  പഠനതന്ത്രങ്ങൾ പ്രയോഗിക്കാനുള്ള ആവേശത്തിലാണ് .