LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 2018 ൽ  "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ "ലിറ്റിൽ കൈറ്റ്സ്" എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു സ്കൂൾ യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക. ഓരോ സ്കൂൾ യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും. സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപകർ "കൈറ്റ് മാസ്റ്റർ അഥവാ മിസ്ട്രസ്" എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.

കൈറ്റ് മാസ്റ്റർ- Dr. Nisanth R


കൈറ് മിസ്ട്രസ്- Aiswarya Mukesh

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം2019

 
ശിവഗിരി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ  നല്ല രീതിയിൽ നടന്നു വരുന്നു.  അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം കമ്പ്യൂട്ടിങ് എന്നിവ കുട്ടികൾക്ക് പഠിക്കാനുള്ള അവസരം ആയി ലിറ്റിൽ കൈറ്റ് മാറുന്നു.