മാരിതൻ ദിനങ്ങളിൽ
അകലം പാലിച്ചു നാം
അടുപ്പം സൂക്ഷിക്കേണം
അതിജീവിക്കമൊന്നായ്.
മതവും ജാതിയും തീർത്ത
മതിലുകൾ തകർത്തിടാം
മാനവ സ്നേഹത്തിൻ പുതു
പന്ഥാവു തീർക്കാമിനി.
അയലത്തെ സുഹൃത്തിന്റെ
കണ്ണീരൊപ്പാമിന്ന്
ആതുരസേവകരെ
അഭിനന്ദിക്കയും ചെയ്യാം.
മാരിയെ നേരിട്ടെന്റെ
മലയാളനാടുയരുമ്പോൾ
ജാഗ്രത കൈവിടാതെ
ഗൃഹം പൂകീടാമല്ലോ.