ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ നേരമായി

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാൻ
നമുക്ക് ദുരന്തത്തിനലയടികളിൽ നിന്നും മുക്തി നേടാം
സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കിടാം
ഹസ്തദാനം നൽകേണ്ട.
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല
ഒരു ജനതയെ തന്നെയല്ലേ
ആരോഗ്യരക്ഷയ്ക്ക് നൽകാം നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുവാൻ ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുൻ നേരിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ
സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി...
           

ഹർഷ എച്ച്
7 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത