ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കവിത

കോറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല കാലം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടങ്ങൾ തീരെയില്ല.
വട്ടം കൂടാനും കുടിചിടാനും നാട്ടിൻ പുറങ്ങളിൽ ആരുമില്ല
ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിൽ പോലും ജാടയില്ല
നേരമിലെന്ന പരാതിയില്ല
ആരുമിലെന്നുള്ള തോന്നലില്ല.
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാവരും ഒന്നായി ചേർന്നു നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും.
                        

സോന സി
5 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത