കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്കലക്കുവാൻ വേണം ജലം
അഴുക്കകറ്റുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
ജലക്ഷാമത്തിനാലെത്രയോ കഷ്ടം
അരുതരുത് ദുരുപയോഗമരുതതിനാൽ
അരുതരുത് ജലദുരുപയോഗമരുത്
ജലം അമൂല്യമാണതറിയുക ജനതേ
ജലമമൂല്യമാണത് കരുതുക ജനതേ
ജലമമൂല്യമാണതു മലിനമാക്കരുത് മാനവാ
അത് മലിനമാക്കരുത് മാനവാ...
അത് മലിനമാക്കരുത് മാനവാ...