ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം മഹാമാരിയെ

നമ്മളിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് വിഷമകരമായ സാഹചര്യത്തിലൂടെയാണ്. ഈ സാഹചര്യത്തിനു കാരണം കൊറോണ വൈറസാണ്. ലോകത്തൊട്ടുമിക്ക രാജ്യങ്ങളിലും ഈ രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. ഈ രോഗത്തിൻ്റെ ഉറവിടം ചൈനയിലെ വുഹാനിൽ ആണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി നമുക്ക് ചെയ്യാവുന്നത് സാമൂഹികാകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, കൈകൾ സോപ്പിട്ട് കഴുകി കൊണ്ടിരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക ഇവയാണ്. ഈ രോഗത്തിന് മരുന്ന് ഇതു വരെ കണ്ടു പിടിച്ചിട്ടില്ല എന്ന താണ് ഒരു പ്രധാന കാര്യം. അതു കൊണ്ടു തന്നെ മുകളിൽ പറഞ്ഞ കാര്യങ്ങൾ നമ്മൾ തീർച്ചയായും പാലിക്കേണ്ടതാണ്. കുട്ടികളായ നമ്മളെ സംബന്ധിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യം കൂട്ടുകാരൊത്ത് കളിക്കുക എന്നതാണ്. ഈ അവധിക്കാലത്ത് ഇതെല്ലാം നമുക്ക് മാറ്റി വെക്കേണ്ടി വന്നു. അത് നമുക്ക് നല്ലൊരു നാളേയ്ക്ക് വേണ്ടിയാണെന്ന് നമ്മൾ മനസ്സിലാക്കണം. പ്രതിരോധ പ്രവർത്തനത്തിന് നമ്മുടെ സംസ്ഥാനം മറ്റ് സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ്. നമ്മൾ ഒറ്റക്കെട്ടായി പൊരുതിയാൽ ഈ മഹാമാരിയെ ലോകത്തു നിന്നും തുരത്താൻ നമുക്ക് സാധിക്കും.

വൈഗ കെ വി.
3 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം