ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/നന്മക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നന്മക്കുവേണ്ടി

പരക്കേ പരക്കുന്ന കൊറോണ വൈറസിനെ
ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും
ഒരുമിച്ച് കൈ കോർത്തു പോരാടിടാം നാം
ഈ കൊറോണ വൈറസിനെ അകറ്റിടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം, പൊതു സ്ഥലം
നമുക്കൊഴിവാക്കീടാം ഈ ഹസ്തദാനവും
ഇടയ്ക്കിടെ കൈകൾ നാം സോപ്പുകൊണ്ട് കഴുകണം
തുമ്മലോ ചുമയോയുള്ള നേരം നാം
കൈകളോ തൂവാലയോ കൊണ്ട്
മുഖം മറച്ചു ചെയ്യണം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
പോരാടിടാം നാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി ....

ധ്രുവനന്ദ പി.
4 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത