സഹായം Reading Problems? Click here


വർഗ്ഗം:49072 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിത്തുമഴ(കവിത)

മഴ മഴ മഴ മഴ പെയ്യട്ടെ
മഴ മഴ പെരുമഴ പെയ്യട്ടെ
കളളിപ്പൂച്ച നനഞ്ഞോട്ടെ
പുള്ളിച്ചി പൈ കരയട്ടെ
ചിക്കിയ നെല്ലും നനയട്ടെ
മുത്തശ്ശിക്കു തണുക്കട്ടെ
കട്ടിക്കമ്പിളി പുതുക്കട്ടെ
അമ്മയുണക്കാൻ അയലിൽ തൂക്കിയ
തുണികൾ മഴയിൽ കുതിരട്ടെ ‍
അച്ഛൻ തിരികെ വരുന്നേരം
മൊട്ടത്തലയും നനയട്ടെ
പള്ളിക്കൂടമടച്ചോട്ടെ
വെള്ളപ്പൊക്കം വന്നോട്ടെ
ഇന്നലെ ഉണ്ണി കുഴിച്ചിട്ട
നീലച്ചോക്ക് മുളക്കട്ടെ .
.................................................
മഞ്ജുഷ മനോഹരൻ (4B)


നല്ല സുഹൃത്തുക്കൾ

കുട്ടിയാനയും കരടിക്കുട്ടനും നടക്കാനിറങ്ങി. വഴിയിൽ ഒരു കട കണ്ടു. കുട്ടിയാന പറഞ്ഞു," നമുക്കൊരു പഴം വാങ്ങിയാലോ”
" എന്റെ കയ്യിൽ പണമില്ല " കരടിക്കുട്ടൻ പറഞ്ഞു.അവന് സങ്കടമായി വഴിക്കു വെച്ച് അവന്റെ കൂട്ടുകാരനായ
ചിക്കു മുയലിനേയും മിക്കു കുരങ്ങനേയും കണ്ടു . നീ എന്താ സങ്കടപ്പെട്ടിരിക്കുന്നത് ? എനിക്കു വിശക്കുന്നു . കുട്ടിയാനയെപ്പോലെ
പഴം വാങ്ങി തിന്നാൻ എന്റെ കയ്യിൽ പണമില്ല . സാരമില്ല . ഈ പഴം നീ തിന്നോളൂ .... ചിക്കു കരടിക്കുട്ടന് ഒരുപഴം കൊടുത്തു .
അവന് സന്തോഷമായി. വളരെ നന്ദി.അവർ‍ എല്ലാവരും ചേർന്നു വീട്ടിലേക്കു മടങ്ങി.
.....................................................................
അനഘ ചന്ദ്രൻ-10B


യാത്രാമൊഴി(കവിത)

പിരിയാം നമുക്കിനി ആത്മനൊ-
മ്പരങ്ങളെച്ചിരിയിലൊളിപ്പി-
ച്ചു യാത്ര ചൊല്ലിടാം.
ഒടുവിൽ കൈവീശുമ്പോൾ മായ്-
ച്ചിടാം മനസ്സിന്റെ പടവിൽ -
ക്കുറിച്ചിട്ട വാക്കുകൾ‌ ഓരോന്നായി .
മായ്ക്കുവാൻ കഴിയില്ലെന്നറിയാം
ഒരിക്കലും ; എങ്കിലും വെറുതെ -
യൊന്നു ശ്രമിക്കാം മറക്കാൻ
ഇനി നാമന്യർ , ഇനി നമുക്കന്യോന്യ-
മോർമ്മിച്ചീടാം പഴയകാ -
ലത്തിൻ മധുരമാം ഓർമകൾ
.......................................................
സജ്ന പി പി (10A)

അബലയായ പുഴ

പേമാരി മേഘ സ്ഫോടനം സുനാമി......
തകരപ്പാത്രം മറിയുകയോ....?
അല്ല , ഒരു പുഴയുടെ മരണം
അതിന്റെ നിലവിളി.....
ഭാരതപ്പുഴയായി രയരോം പുഴയായി
തേജ്വസിനിയായി അത് ഒഴുകുന്നു.....
ഹേ മർത്യാ നീ എന്തിനിതു ചെയ്തു ...!
ശുഭ്ര വസ്ത്രം ധരിച്ച് ധന്യയായി ഒഴുകിയ
നീയിന്ന് നീല വസ്ത്രമണിഞ്ഞ് നിലവിളിക്കുന്നു !
മംഗൾയാന്റെ കുതിച്ചുയരലിനും
വിക്രാന്തിന്റെ ജല പ്രവേശനത്തിനും...
..................................................................
സ്വാതി എം. കെ(10 B)

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.