വർഗ്ഗം:19029 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദൂരതയിലെ തേങ്ങൽ

    •അമൃത. എം•

താഴ്‍‌വര വീഥിയില്‌‍ നിന്നുയരുമാ തേങ്ങലിൻ

പൊരുൾ തേടി മൂകയായ് ഞാനലഞ്ഞു

തെന്നലിൽ മാത്രമായ് മർമ്മരം കൊള്ളുമാ

പുൽമേടിന്നരികിലായ്ഞാൻ നടന്നു.

തെന്നലിൻ കാലൊച്ചയറിയാതെ വനവീഥി

പുതുനിലാമഞ്ഞിൽ ലയിച്ചനേരം

ഇരുൾ വീണ വഴികളിൽ നോവിന്റെ കനലാകും

പക്ഷിതൻ തേങ്ങൽ ഞാൻ കണ്ടു

മൃദുമെയ്യിൽ‍ തളിരായ വർണ്ണമേകും തൂവൽ‍

കാറ്റെന്റെ കൈകളിൽ തന്നൂ

ചോര ഗന്ധം തുടിക്കുമാ പൊൻതൂവൽ‍

കാറ്റെന്റെ കൈകളിൽ തന്നൂ

നിറം മാഞ്ഞുപോയരാ അഴകിന്റെ തൂവൽ

ഞാനെന്റെ കരങ്ങളിൽ ചേർത്തു നിർത്തി.

പ്രാണൻ കൊതിക്കുമാ പക്ഷിതൻ മുമ്പിലായ്

നോവിന്റെ കടലുമായ് ഞാൻ നിന്നു.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.