വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമുക്ക് തുരത്താം

പ്രീയപ്പെട്ടവരെ ഇന്ന് ലോകം കൊറോണയെന്ന മഹാമാരിയുടെ പിടിയിലാണ്. അതു കൊണ്ടു തന്നെ മതത്തിൻ്റെയും ജാതിയുടെയും നിറത്തിൻ്റേയും ഭാഷയുടേയും രാഷ്ട്രത്തിൻ്റയും അതിർവരമ്പുകളില്ലാതെ കോ വിഡ് .19 എന്ന പേരിലറിയപ്പെടുന്ന, ചൈനയിൽ നിന്ന് ഉത്ഭവിച്ചു എന്ന് വിശ്വസിക്കുന്ന കൊറോണയെന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകം. കൊറോണ യോടുള്ള യുദ്ധത്തിലാണ് നമ്മുടെ ഭരണാധികാരികൾ. സാധാരണക്കാരായ ഓരോരുത്തരും അവരുടെ നിർദ്ദേശം പാലിച്ച് വീട്ടിൽത്തന്നെ ഇരിക്കേണ്ടതാണ്.കൂടാതെ കൈകൾ വൃത്തിയായി കഴുകുകയും പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യണം. കൊറോണ ക്കെതിരെ മരുന്ന് കണ്ടു പിടിക്കുന്നതു വരെ നമുക്ക് അതിനെ ഇങ്ങനെയൊക്കെ പ്രതിരോധിക്കാം. അത്തരത്തിൽ സമൂഹ വ്യാപനം ഒഴിവാക്കാം. കൊറോണയെന്ന മഹാമാരിയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കാൻ മനുഷ്യരാശിക്ക് കഴിയട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

സൂര്യനന്ദൻ ഇ
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം