ഇല്ല സമയമില്ല തെല്ലു
മെന്നു കേഴുന്ന മനുഷ്യർ
സമയം പോക്കാൻ മാർഗ്ഗം തേടി
വീടിനുള്ളിൽ കഴിഞ്ഞിടുന്നു.
കാലം കാത്തുവെച്ച നിയോഗം
രോഗം എന്ന പേരിൽ വിളയാടുന്നു.
ഹേ ... വ്യാധിയെ എന്തുവിളിക്കും നിന്നെ
കോവിഡ് -19 എന്നാണല്ലോ
പകർച്ചവ്യാധിയിൽ ഒന്നാമൻ ഞാൻ
ആളെകൊല്ലും ഭീകരനല്ലോ
എന്നാലന്നെ തുരത്താമല്ലോ
അല്പമൊന്നു ചിന്തിച്ചാൽ
മാറ്റുക നമ്മുടെ ചിട്ടകളെ
മാറുക നാം അടിമുടിയെ
അടച്ചിരിക്കുക വീട്ടിനുള്ളിൽ
ഒഴിവാക്കീടുക സമ്പർക്കങ്ങൾ
ഉപയോഗിക്കുക മാസ്കുകൾ നാം
ഉണ്ടാക്കീടുക വ്യക്തിശുചിത്വം
മുന്നറിയിപ്പുകൾ പാലിച്ചീടാം
രോഗ ചങ്ങല പൊട്ടിച്ചീടുക
നേരാം നാടിൻ ജീവ മുക്തി
നേടാൻ നാടിൻ ജീവശക്തി