വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ അതിജീവനത്തിൻ ഓർമ്മകൾ ...

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻ ഓർമ്മകൾ

ലോകത്തെ മുഴുവൻ വിഴുങ്ങുവാനായി
വന്നൊരു മഹാമാരി കൊറോണ
ജീവിതമാകെ വഴിമുട്ടിനാ മതിൽ 
ഉഴറി വീഴുവാൻ തുടങ്ങീടുമ്പോൾ
ഭൂമിയിലെ മാലാഖമാരൊത്തുചേർന്നു
കൈ പിടിച്ചു നമ്മെ ഉയർത്തീടുവാൻ
സാമൂഹികാകലം പാലിച്ചു നമ്മളൊ-
രു പരിധി വരെ കൊറോണയെ പിടിച്ചുകെട്ടി
ജയിൽവാസം പോലെന്നു ഭയന്നു നമ്മൾ
വീട്ടിൽ കഴിഞ്ഞൊരാ നാളുകളിൽ
ആ നാളുകളെനിക്കേകിയ പാഠങ്ങൾ
എന്നുമോർക്കുവാൻ കൊതിക്കുന്ന നാളുകൾ
വീടിൻ്റെ മുറ്റത്ത് പച്ചക്കറിത്തോട്ടം
ഇന്നും പുഞ്ചിരി തൂകി നിന്നീടുന്നു.
  

ഹരിഗോവിന്ദ് എസ്
v.c വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത