കിഴക്കുണരും പുലരിയിൽ
കൊറോണ എന്ന ഭീകരൻ
നമ്മെ തകർക്കാൻ എത്തി എന്ന
വാർത്ത കേട്ടു ഉണർന്ന നിമിഷം
പകച്ചു പോയി ആദ്യം നാം
കേട്ടൂ ബ്രേക്ക് ദ ചെയിൻ എന്ന വാക്യം
കൈകൾ അകത്തി ഒരുമയോടെ
നാലു ചുമരിനുള്ളിൽ ഒതുങ്ങി പോരാടി നാം
തകരില്ല നാം ഭയപ്പെടില്ല നാം
ചെറുത്തു നിന്നീടും ഒറ്റക്കെട്ടായി
മുതിർന്നവരുടെ വാക്കുകൾ കേട്ട്
ഉയർന്നെഴുന്നേറ്റ് കൊറോണയെ തകർത്തിടും
കൈകൾ നാം ഇടക്കിടെ സോപ്പുകൊണ്ട് കഴുകിടും
തുമ്മുമ്പോൾ തൂവാലകൊണ്ട് മുഖം മറച്ചിടും
പൊതു സ്ഥലത്തെ ഒത്തുചേരൽ ഒഴിവാക്കിടും
പ്രളയത്തെയും നിപ്പയെയും ധീരതയോടെ
നാം ചെറുത്തതോർക്കണം.
മഹാ മാരിയായ കൊറോണയെ തുരത്തി വിട്ടു
ഒരൊറ്റ മനസ്സോടെ നാടു കാക്കണം.