വി ബി യു പി എസ് പൂലാനി/അക്ഷരവൃക്ഷം/കീഴ്‍പ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
കീഴ്‍പ്പെടുത്തൽ

മഴപോലെ നമ്മുടെ മേൽ പെയ്തിറങ്ങി
മഹാമാരിയായ കൊറോണ വൈറസ്
വൈറസിൻമേലെ പ്രതിരോധമായി
പെയ്തിറങ്ങാൻ നാമെല്ലാവരും
ശ്രദ്ധയോടോരോ ചുവടുവയ്ക്കാം
ജാഗ്രതയോടെ മുന്നോട്ടു നീങ്ങാം
ഔഷധത്തിലേറെ കരുതൽ വേണം
പേടിയിലേറെ ധൈര്യം വേണം
കൈകൾ ഇടയ്ക്കിടെ വൃത്തിയായി
സോപ്പുപയോഗിച്ച് കഴുകിടാലോ
ചുമക്കുമ്പോഴും, തുമ്മുമ്പോഴും
വായും, മൂക്കും മൂടിവയ്ക്കാം
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ
അനുസരിക്കാം നമുക്കോരോരുത്തർക്കും
വ്യക്തിശുചിത്വവും, പരിസരശുചിത്വവും
പാലിച്ചിടാം നമുക്കൊന്നിച്ച്

ദേവപ്രിയ സതീശൻ
6 ബി വി.ബി.യു.പി.എസ് പൂലാനി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത