വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 36055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36055 |
| യൂണിറ്റ് നമ്പർ | LK/2018/36055 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | -ഹരികൃഷ്ണൻ ആർ |
| ഡെപ്യൂട്ടി ലീഡർ | -അക്സ മറിയം സാമുവേൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രാജലക്ഷ്മി എൻ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗിരിജ എസ് |
| അവസാനം തിരുത്തിയത് | |
| 05-03-2026 | 36055 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 7912 | ABHIJITH RAHUL |
| 2 | 7832 | ABHIL KRISHNA B |
| 3 | 7846 | ABHIMANYU. M |
| 4 | 7993 | ABHINAV KRISHNA |
| 5 | 7801 | ABHIRAMI . B |
| 6 | 7913 | ABHISHEK RAHUL |
| 7 | 7816 | ADITY RATHOR |
| 8 | 7759 | AKSA MARIAM SAMUEL |
| 9 | 7977 | AMRITA VINOD |
| 10 | 7784 | ANAMIKA BIJU |
| 11 | 7782 | ANANTHAN P |
| 12 | 7797 | APARNA.S.NAIR |
| 13 | 7978 | ARCHANA R |
| 14 | 7798 | ATHUL RAJAN |
| 15 | 7900 | ATHULYA SURESH |
| 16 | 7988 | ATHULYA.P |
| 17 | 7876 | GOWTHAM KRISHNA. M |
| 18 | 8004 | HARIKRISHNAN R |
| 19 | 7781 | MITHUNA V LAL |
| 20 | 7814 | NAVANEETH S |
| 21 | 7992 | PARVATHY.S |
| 22 | 7974 | RAGENDHU.S |
| 23 | 7766 | ROHITH KUMAR R |
| 24 | 7982 | SAM GEORGE |
| 25 | 7810 | SANTOSH RATHOR |
| 26 | 7910 | SHAFNA V S |
| 27 | 7989 | SHILPA VIJAY |
| 28 | 7777 | SHINU S |
പ്രവർത്തനങ്ങൾ
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പും രക്ഷകർത്താക്കളുടെ യോഗവും 2024 ജൂലൈ 22ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ് മാസ്റ്റർ ശ്രീ സതീഷ് സാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു . മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ദിനേശ് സാറിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് . ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മിസ്ട്രെസ്സ്മാരായ രാജലക്ഷ്മി ടീച്ചർ ,ഗിരിജ ടീച്ചർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു തുടർന്ന് സെഷൻ 6 ൽ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. 3 .30 മണിയോടു കൂടി ക്യാമ്പ് അവസാനിച്ചു .തുടർന്ന് രക്ഷാകർതൃ യോഗം നടന്നു . ശ്രീ. ദിനേശ് സാർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചുകൊടുത്തു .ലിറ്റിൽ കൈറ്റ്സ്ന്റെ പ്രവർത്തനങ്ങളെ പറ്റിയും സാർ മനസ്സിലാക്കി കൊടുത്തു .4.30 മണിയോടു കൂടി കൈറ്റ്മിസ്ട്രസ് രാജലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു
സ്ക്കൂൾതല ക്യാമ്പ് 2025 - ഒന്നാം ഘട്ടം
2024- 27 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിലെ വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിൻ്റെ ഒന്നാംഘട്ട പരിശീലനം വ്യാഴാഴ്ച ( 24/5/25) നടന്നു. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അതിൻ്റെ മുന്നൊരുക്കങ്ങൾ , സ്വതന്ത്ര സോഫ്റ്റവെയർ വീഡിയോ എഡിറ്റിംഗ് സംവിധാനത്തിലൂടെ വീഡിയോ എഡിറ്റിംഗ്, അതിൻ്റെ ഡോക്കുമെന്റഷൻ എന്നിവയാണ് ഈ ഏകദിന പരിശീലന പരിപാടിയിലൂടെ ലക്ഷ്യമാക്കിയത് . രാവിലെ 9.30 മണിക്ക് ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ടി ടി സതീഷ് നിർവഹിച്ചു. ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കരയിലെ ശ്രീമതി ആശ ഭരതൻ ക്ലാസുകൾ കൈകാര്യം ചെയ്തു. അധ്യാപകരായ ശ്രീമതി ഗിരിജ, ശ്രീമതി രാജലക്ഷ്മി എന്നിവർ ക്യാമ്പിന് സഹായിച്ചു. മുഴുവൻ പേരും സന്നിഹിതരായ ക്യാമ്പിൽ ഉച്ചഭക്ഷണമൊരുക്കിയിരുന്നു .ക്യാമ്പിന് ശേഷം കുട്ടികളുടെ ഫീഡ്ബാക്ക് നടന്നു . ലിറ്റിൽ കൈറ്റ്സ് ലീഡർ ഹരികൃഷ്ണൻ നന്ദി പറഞ്ഞു. 4.30 മണിയോടെ ഏകദിന ക്യാമ്പ് അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ അസംബ്ലി
സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 20 മുതൽ 25 വരെ വിവിധ പ്രവർത്തനങ്ങൾ നടത്തി. 24/9/ 25 ന് രാവിലെ 9.30 മണിക്ക് ലിറ്റിൽകൈറ്റ്സിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്‌ളി നടത്തി. പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച അസംബ്ളിയിൽ ക്ലാസ് 9 ബാച്ചിലെ അഭിനവ് കൃഷ്ണ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത് ,എന്തിന്, അതിൻ്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. ഹരികൃഷ്ണൻ ആർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽകൈറ്റ്‌സും ഫ്രീ സോഫ്റ്റ്‌വെയരും എന്ന വിഷയത്തിൽ അനന്യ സന്തോഷ് പ്രഭാഷണം നടത്തി. 10 മണിയോടെ അസംബ്‌ളി പിരിഞ്ഞു .
സ്കൂൾതല ക്യാമ്പ് 2025- രണ്ടാംഘട്ടം
ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 2025 ഒക്ടോബർ 25 ശനിയാഴ്ച നടന്നു ഹെഡ്മാസ്റ്റർ ശ്രീ സതീഷ് ടി ടി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ബാച്ചിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു .മാവേലിക്കര ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി കവിത മാത്യു, സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി രാജലക്ഷ്മി എൻ എസ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി . സ്ക്രാച്ച് 3 സോഫ്റ്റ്‌വെയർ സഹായത്തോടെ ബോക്സ് 2ഡി ഫിസിക്സ് എന്ന എക്സ്റ്റൻഷൻ ഉപയോഗിച്ച് ഗെയിം നിർമ്മാണം , ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണം, കെഡൻ ലൈവ് ഉപയോഗിച്ച് വിഡിയോ എഡിറ്റിംഗ് തുടങ്ങിയവ ക്യാമ്പിൽ പരിശീലിപ്പിച്ചു.ക്യാമ്പിൽ കുട്ടികൾക്ക് ഭക്ഷണം നൽകി. കുട്ടികൾ ക്യാമ്പിനെ പറ്റി പ്രതികരണം അറിയിച്ചു . ഓരോ പ്രവർത്തനങ്ങൾക്ക് ശേഷവും കുട്ടികൾക്ക് അസൈൻമെന്റ് നൽകി. ഷഫ്‌ന എന്ന കുട്ടിയുടെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് അവസാനിച്ചു .
റോബോട്ടിക് ശില്പശാല
പത്താം ക്ലാസ്സ് കുട്ടികൾക്ക് റോബോട്ടിക്സിൻ്റെ വിവിധ ടോപ്പിക്കുകൾ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ്സുകൾ എടുത്തു. ശില്പശാല ബഹു. H M ശ്രീ T T സതീഷ് ഉദ്ഘാടനം ചെയ്തു. 10 -ാം ക്ലാസ്സിൽ നിന്നും ആരോൺ ജോൺ, ഹരികൃഷ്ണൻ 9 ൽ നിന്നും അഭിമന്യു, അഭിനവ് കൃഷ്ണ, ഹരികൃഷ്ണൻ ആർ എന്നിവർ സഹപാഠികളെ റോബോട്ടിക്സ് വിഷയങ്ങളിൽ സഹായിച്ചു. LK മെൻ്റേഴ്സ് ആയ ശ്രീമതി രാജലക്ഷ്മി, ശ്രീമതി ഗിരിജ, S I T C സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാക്യാമ്പ് പങ്കാളിത്തം
2024 - 27 LK ബാച്ചിൽ നിന്ന് 6 കുട്ടികൾ അനിമേഷൻ / പ്രോഗ്രാമിങ് വിഭാഗങ്ങളിൽ നിന്നായി ഈ വർഷത്തെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . പ്രോഗ്രാമിങ് വിഭാഗത്തിലേക്ക് അഭിമന്യു എം ,അഭിനവ് കൃഷ്ണ, ഹരികൃഷ്ണൻ ആർ എന്നിവരും അഭിജിത് രാഹുൽ ,ഗൗതം കൃഷ്ണ എം ,രോഹിത് കുമാർ ആർ എന്നിവർ അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. മാവേലിക്കര ഗവ. ഗേൾസ് എച് എസ്സ് എസ്സിൽ ഡിസംബർ 31 , ജാനുവരി 01 തീയതികളിൽ നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്ന് പ്രോഗ്രാമിങ് വിഭാഗത്തിൽ ഹരികൃഷ്ണൻ ആർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. St Joeph HSS for Girls, Alappuzha വെച്ച് ഫെബ്രുവരി 7 , 8 തീയതികളിൽ ജില്ലാ ക്യാമ്പ് നടന്നു .
ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ ട്രെയിനിങ്
ഒൻപതാം ക്ലാസ് കുട്ടികൾക്കുള്ള സ്പെഷ്യൽ ട്രെയിനിങ് 2026 february 19 നു നടന്നു .കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ ദിനേശ് സർ ക്ലാസ് നയിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് , റൊബോട്ടിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾക്ക് ട്രെയിനിങ് നൽകി.
രക്ഷിതാക്കൾക്കുള്ള AI പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന്റെ ഒന്നാം ഘട്ടം 2026FEBRUARY 27 നു നടന്നു .ഹെഡ് മാസ്റ്റർ ശ്രീ ടി ടി സതീഷ് സർ പരിശീലനത്തിന്റെ ഉൽഘാടനം നിർവഹിച്ചു R Pമാരായി ട്രെയിനിങ് കിട്ടിയ ഹരികൃഷ്ണൻ ആർ , അഭിമന്യു എം , അതുല്യ പി എന്നീ കുട്ടികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. 15 രക്ഷിതാക്കൾ ഒന്നാം ഘട്ടത്തിൽ പങ്കെടുത്തു. AI യുടെ ഗുണങ്ങളും ദോഷവശങ്ങളും മനസ്സിലാക്കാൻ ക്ലാസ്സിലൂടെ കഴിഞ്ഞു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .സമഗ്ര പ്ലസ് പരിചയപ്പെടുത്തി . ക്ലാസ്സിന്റെ ഫീഡ് ബാക് രക്ഷിതാക്കൾ ഗൂഗിൾ ഫോമിലൂടെ പങ്കിട്ടു. ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി രാജലക്ഷ്മി സന്നിഹിതയായിരുന്നു .