പാറിപ്പറക്കുന്ന പക്ഷികളും
ഓടിക്കളിക്കുന്ന മാനുകളും
നീന്തി തുടിക്കുന്ന ചെറുമീനുകളും
മന്ദമായി വീശുന്ന ഇളം തെന്നലും
കുണുങ്ങി ഒഴുകുന്ന അരുവികളും
തോരാതെ പെയ്യുന്ന മഴയും
രാത്രിയിൽ വെളിച്ചമായി എത്തുന്ന ചന്ദ്രനും
ഊർജമായ് ജ്വലിക്കുന്ന സൂര്യനും
എൻ പ്രകൃതി തൻ അനുഗ്രഹം