വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

23 - 24 എൻ സി സി പ്രവർത്തനങ്ങൾ

മികച്ച എൻസിസി പ്രവർത്തകനുള്ള അവാർഡ് നേടിയ എൻസിസി ഓഫീസർ ശരത് സാർ

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വി പി എസി ലെ 68 എൻ സി വിദ്യാർഥികൾ പരിസ്ഥിതി ശുചീകരണം, വൃക്ഷത്തൈ നടൽ, പ്രതിജ്ഞ ചൊല്ലുക എന്നിവയിൽ പങ്കെടുത്തു.

ജെറി പ്രേംരാജ് ഓർമ്മ ദിനം

ജൂലൈ 7 ജെറി പ്രേംരാജ്ദിനവുമായി ബന്ധപ്പെട്ട് വിപിഎസ് ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിലെ 98 എൻസിസി വിദ്യാർത്ഥികൾ ജെറി പ്രേം രാജ് സ്മാരകം സന്ദർശിച്ചു.

കാർഗിൽ വിജയ് ദിനം

ജൂലൈ 26 കാർഗിൽ വിജയദിനവുമായി ബന്ധപ്പെട്ട് വി പി എസിലെ എൻ സി സി വിദ്യാർത്ഥികൾ പരേഡ് നടത്തി ജെറി പ്രേം രാജിന്റെസ്മാരകം സന്ദർശിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ പരിപാടികൾ എൻസിസിയുടെ നേതൃത്വത്തിൽ നടന്നു സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ജസ്റ്റിൻ രാജ് പതാക ഉയർത്തി ഹെഡ്മിസ്ട്രസ് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരുന്നു കുട്ടികളുടെ വിവിധങ്ങളായ പരിപാടികൾ ദേശഭക്തിഗാനംവിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.

എൻ സി സി ദിനാചരണം

എൻസിസി ദിനത്തിന് ഉപന്യാസരചന മത്സരം നടത്തി

യോഗ ദിനാചരണം യോഗ ദിനത്തോടനുബന്ധിച്ച് യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന അറിവുകൾ എൻസിസി കേഡറ്റുകൾക്ക് നൽകി

ആർമി ദിനാചരണം

ആർമി ദിനാചരണവുമായി ബന്ധപ്പെട്ട് വി പി എസി ലെ കുട്ടികൾ മാർച്ച് നടത്തി