23 - 24 ലെ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. ഗാന്ധിയൻ ആശയങ്ങളെ സൂചിപ്പിക്കുന്ന കാവ്യാലാപനം നടത്തി. അഭിമന്യു ഡി ബി ഗാന്ധിയൻ പ്രതിജ്ഞ ചൊല്ലി. ഗാന്ധി ക്വിസ് മത്സരം നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ.

ജനുവരി 30 രക്തസാക്ഷി ദിനം

രക്തസാക്ഷി ദിനത്തിന് എൻറെ ഗുരുനാഥന് കവിത 8 എയിലെ ആദിത്യൻ ചൊല്ലി.ഗാന്ധിജിയുടെ ഓർമ്മക്കുറിപ്പ് അനഘ അവതരിപ്പിച്ചു. സർവ്വമത പ്രാർത്ഥന അന്നേ ദിവസവും ഉണ്ടായിരുന്നു.