വി.വി.എച്ച്.എസ്.എസ് നേമം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എൻറെ വിദ്യാലയം

എൻറെ വിദ്യാലയം എന്ന ആശയവുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അഭിപ്രായം.

എൻറെ വിദ്യാലയം

എൻറെ പേര് ഹരികൃഷ്ണൻ ആർ ഞാൻ വി.വി.എച്ച്എസ് സ്കൂളിൽ മലയാളം മീഡിയം ക്ലാസ് ആണ് പഠിക്കുന്നത് എൻറെ സ്കൂളിൽ 5 മുതൽ 12 വരെയുള്ള ക്ലാസുകൾ ഉണ്ട് അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകൾ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ തിരിച്ചിട്ടുണ്ട് .എല്ലാ അധ്യാപകരും നന്നായി പഠിപ്പിക്കും പഠന പ്രവർത്തനങ്ങൾ പോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട് എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നൽകി അധ്യാപകർ എപ്പോഴും നമ്മുടെ കൂടെയുണ്ടാകും. അച്ചടക്കത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയ്ക്ക് സ്കൂളിൽ നൽകുന്നു അതുകൊണ്ടുതന്നെ എൻറെ സ്കൂളിലെ കുട്ടികൾ അച്ചടക്കമുള്ളവരാണ് വൃത്തിയുള്ള ക്ലാസ് മുറിയും സ്കൂൾ പരിസരവും കുട്ടികൾ സുരക്ഷിതത്വം അധ്യാപകർ ഉറപ്പാക്കുന്നു. നല്ല രീതിയിലുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കൂടാതെ മുട്ടയും പാലും എൻറെ സ്കൂളിൽ ലഭ്യമാണ് വിശാലമായ കളിസ്ഥലം ഞങ്ങൾക്കുണ്ട് ഏതൊരു കുട്ടിക്കും ഞങ്ങളുടെ സ്കൂൾ ഇഷ്ടമാകും. ഹരികൃഷ്ണൻ ആർ 7C-വിദ്യാർത്ഥി