കാലത്ത് നേരത്തെ എണീറ്റീടേണം
വേഗത്തിലൊന്ന് നടന്നീടേണം
ചേലൊത്ത പല്ല് തേച്ചീടണം
തങ്ക മുഖമൊന്നു കഴുകീടേണം
കാൽ കൈനഖങ്ങൾ മുറിച്ചീടേണം
കാര്യങ്ങളെല്ലാം പഠിച്ചീടേണം
നിത്യം മുടങ്ങാതെ കുളിച്ചീടേണം
സത്യം നീതി ധർമ്മം കാത്തീടേണം
ഉത്തമരായി കഴിഞ്ഞീടേണം
നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവേണം നല്ല വരായി വളർന്നീടേണം .