വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അമ്മയാം ഭൂമിക്ക് കാവലാകാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പാൾ
മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കുവേണ്ടി നാം കാത്തുവെച്ച മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം പുക വായു വിഷം
കടലും വിഷമാക്കി നമ്മൾ
ഒരു തുള്ളി വെള്ളം ഇല്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവൻ്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല
നമ്മളല്ലാതെ മറ്റാരുമില്ല.

ഷാസ് മുഹമ്മദ്.സി
6 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത