മലയും കുന്നുമിടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെക്കുരുതി കൊടുക്കരുതേ
തണ്ണീർത്തടമതു നികത്തരുതേ
അരുതരുതിങ്ങനെ കാട്ടരുതേ
പ്രകൃതിക്കരിശം കൂട്ടരുതേ
മാമലയങ്ങനെ നിൽക്കട്ടെ
മഴവെള്ളത്തെത്തsയട്ടെ
പുഴയതു നന്നായൊഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ സ്നേഹിച്ചീടുകിലോ
മാനവനിവിടെ വാണീടാം
പ്രകൃതിയെ ദ്രോഹിച്ചീടുകിലോ
ഒക്കെ നശിക്കാനിടയാകും
കരുതിയിരിക്കുക സോദരരേ
കരുതാം നൻമകൾ നാളെക്കായ്