എത്ര സുന്ദരമാണ് നമ്മുടെ ഭൂമി !
ഈ മണ്ണിൽ പിറന്നത് ഭാഗ്യം തന്നെ !
മണ്ണിൽ തല യുയർത്തി നിൽക്കുന്ന മരങ്ങൾ, ചെടികൾ,
പൂന്തേൻ നുകരാൻ എത്തുന്ന പൂമ്പാറ്റകൾ,
മണ്ണിൽ പൊന്നു വിളയിക്കാൻ അധ്യാനിക്കുന്ന കർഷകർ,
ഈ മണ്ണ് ഞങ്ങളുടേത് കൂടിയാണെന്ന് വിളിച്ചോതുന്ന അനേകം ജീവികൾ ,
മണ്ണിന്റെ മണം അറിഞ്ഞു മണ്ണിൽ കളിച്ചു വളരാം.