സഹായം Reading Problems? Click here


വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ജയലക്ഷ്മി ടീച്ചറാണ് സയൻസ് ക്ലബ്ബിന്റെ ഈ അദ്ധ്യന വർഷത്തെ കൺവീനർ. എല്ലാ വ്യാഴാഴ്ചയും സയൻസ് ക്ലബ്ബ് ചേരുന്നു. ദിനാചരണങ്ങൾ, സയൻസ് സെമിനാറുകൾ, ക്വിസ്സുകൾ, പോസ്റ്റർ നിർമാണം, ഉപകരണം നിർമ്മിക്കൽ, ഗവേഷണ പ്രോജക്ടുകൾ തയ്യാറാക്കൽ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ‍നടത്തുന്നു. ബാലഗോപാൽ. എം. എസ് ഈ വർഷത്തെ ഉപജില്ലാ ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം നേടി.

2017-18 അദ്ധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ്ബിലെ നേട്ടങ്ങൾ

  • എച്ച്. എസ് വിഭാഗത്തിൽ വർക്കിങ് മോഡലിൽ ശബരിയും സാനന്ദും ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിൽ പങ്കെടുത്തു
  • യു. പി വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റിൽ ഗൗരി കല്യാണിയും ഗ്രീഷ്മ മണിയനും ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.