വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

ശ്രീമതി സൂര്യ ടീച്ചറിന്റെ നേതൃത്വത്തിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ട ഒട്ടേറെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. യുവജനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.കുട്ടികളുടെ ചിത്രരചനാപരമായകഴിവുകൾ വികസിപ്പിക്കുന്നതിന് സ്കൂളിൽ ചിത്രപ്പലക സ്ഥാപിച്ച് മെച്ചപ്പെട്ട രചനകൾ അതിൽ പ്രദർശിപ്പിക്കാറുണ്ട്. കലോത്സവ പ്രതിഭകളെ കണ്ടെത്തുകയും വേണ്ട പ്രോത്സഹനങ്ങൾ നൽകുകയും ചെയ്യുന്നുവെന്നത് ക്ലബ്ബിന്റെ വലിയ നേട്ടമാണ്. ദിനാചരണങ്ങൾ, വിവിധ കലാമത്സരങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്