വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 11-നാണ് . ജനുവരി 13-ന് ചൈനയ്ക്ക് പുറത്ത് ആദ്യ രോഗബാധ തായ്ലാൻഡിൽ റിപ്പോർട്ട് ചെയ്തു ,തൊട്ടു പിന്നാലെ ജപ്പാനിലും ദക്ഷിണ കൊറിയയിലും . ചൈനയ്ക്ക് പുറത്തുള്ള ആദ്യ മരണം 2020 ഫെബ്രുവരി 2 ന് ഫിലിപ്പിൽസിൽ റിപ്പോർട്ട് ചെയ്തു . 2003-ൽ ചൈനയിൽ ഉദ്ഭവിച്ച സാർസും 2012-ൽ സൗദി അറേബ്യയിൽ ഉദ്ഭവിച്ച മെർസും ആണ് മുൻഗാമികൾ , പക്ഷെ ഇവയെ അപേക്ഷിച്ച് കോവിഡ് ലോകമെങ്ങും അതിവേഗം പടർന്നു പിടിച്ചു. കോവിഡ്- 19 -ൻ്റെ ലക്ഷത്തങ്ങളാണ് ചുമ , പനി , ശ്വാസ്സതടസ്സം തുടങ്ങിയവ . രോഗം ഗുരുതരമായാൽ ന്യുമോണിയ , കടുത്ത ശ്വാസ്സതടസ്സം തുടങ്ങിയവ അനുഭവപ്പെടും . ഈ രോഗത്തിന് പ്രതിരോധ വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ഭീഷണി . കൊറോണ വൈറസിൻ്റെ ഉദ്ഭവം ആദ്യഘട്ടത്തിൽ ചൈന മറച്ചു വച്ചു എന്ന അരോപണം നിലവിൽ ഉണ്ട് . "വുഹാൻ സെൻ്ററൽ ഹോസ്പിറ്റൽ" നേത്ര വിദഗ്ധനായിരുന്ന Dr. ലീ വെൻലിയാങ് സമുഹ്യമാധ്യമങ്ങളിലൂടെ ഈ വിവരം പുറത്ത് വിട്ടപ്പോഴാണ് ഈ ചൈന ഈ കാര്യം സമ്മതിച്ചത് . ആദ്യത്തെ വ്യക്തിക്ക് കോവിഡ് ബാധിച്ചത് 2019 ഡിസംബർ 31-നാണ് എന്നാണ് ലോകാരോഗ്യ സംഘടനയോട് ചൈന പറഞ്ഞിരുന്നത് .എന്നാൽ 2019 നവംബർ മുതൽ രോഗബാധയുണ്ടായെന്നും 2019 അവസാനമായപ്പോഴേക്കും 500-ഓളം പേർക് രോഗം ബാധിച്ചുവെന്ന വിവരങ്ങൾ പിന്നിട് പുറത്ത് വന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം