ഉള്ളടക്കത്തിലേക്ക് പോവുക

വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പനയ്ക്കോട്

കേരളത്തിലെ തെക്കേ അറ്റത്തെ ജില്ലയായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ട അരുവിക്കര നിയോജക മണ്ഡലത്തിലെ തൊളിക്കോട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് പനയ്ക്കോട്. പനയ്ക്കോട് വി.കെ.കാണി ഗവ: ഹൈസ്കൂൾ ,പനയ്ക്കോട് സർവീസ് സഹകരണ ബാങ്ക്,പനയ്ക്കോട് ക്ഷീരോല്പാധക സഹകരണ സംഘം,ഗവ.ഹോമിയോ ആശുപത്രി,മാവേലി സ്റ്റോർ,മൈലമൂട് ബാലവാടി കാരക്കൻതോട്, കണിയാ്രംയ്കോട് പുള്ളീക്കോണം അംഗണവാടികൾ എന്നിവയാണ്ഇവിടുത്തെ പ്രധാന പൊതു സ്ഥാപനങ്ങൾ.

ഭൂപ്രകൃതി

തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി വരുന്ന ഈ പ്രദേശം, സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 28 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലകളും, കുന്നുകളും, കുറ്റിക്കാടുകളും ,ചെറിയ വെളളച്ചാട്ടങ്ങളും , അരുവികളും പ്രകൃതിരമണീയമായ ഈ പ്രദേശത്ത് കാണാൻ സാധിക്കും. മിതമായ കാലാവസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്.

പൊതു സ്ഥാപനങ്ങൾ

1) പനയ്ക്കോട് വി.കെ.കാണി ഗവ: ഹൈസ്കൂൾ

തിരുവനന്തപുരം നഗരത്തിന്റെ നെടുമങ്ങാട് താൂലൂക്കില് പെപ്ട്ട്ട തൊളികോട് പന്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വി കെ കാണി ഗവണ് മെ൯റ് ഹൈസ്കൂള് പനയ്കോട്,'.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1933 ൽ സ്ഥാപിച്ച ഈ വിദ്യാലയംതിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

2)പനയ്ക്കോട് സർവീസ് സഹകരണ ബാങ്ക്

3) പനയ്ക്കോട് ക്ഷീരോല്പാധക സംഘം

4)ഗവ. ഹോമിയോ ആശുപത്രി

5) മാവേലി സ്റ്റോർ

6) മൈലമൂട് ബാലവാടി

7) കാരക്കൻതോട് അംഗണവാടി

8) കണിയാ്രംയ്കോട് അംഗണവാടി

9) പുള്ളീക്കോണംഅംഗണവാടി

ആരാധനാലയങ്ങൾ

വടക്കേവിലകം ദേവീ ക്ഷേത്രം, പുളിക്കോണം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, ശ്രീ ദുർഗ്ഗ ക്ഷേത്രം വട്ടപ്പുല്ല്, നിറപറ ക്ഷേത്രം, ചെറുവകോണം ശ്രീ ദേവി ക്ഷേത്രം, തെക്കൻ കൈലാസം കുരിയാത്തി മഹാദേവർ ക്ഷേത്രം,കണിയാരംകോട് അയിരവല്ലി തമ്പുരാൻ ക്ഷേത്രം,കുളപ്പട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, വിട്ടിയോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഫാത്തിമ മാതാ പള്ളി തുടങ്ങിയവയാണ് പനയ്ക്കോടുള്ള പ്രധാന ആരാധനാലയങ്ങൾ.

പ്രധാന വെള്ളച്ചാട്ടങ്ങൾ

1) പുള്ളിക്കോണം വെള്ളച്ചാട്ടം

2) പാമ്പൂർ കാവ് വെള്ളച്ചാട്ടം

‍‍ചിത്രശാല