വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അക്ഷരവൃക്ഷം/ലോകം വിഴുങ്ങി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം വിഴുങ്ങി കൊറോണ

മാനവരാശിക്ക് മുഴുവൻ നാശം ഉണ്ടാക്കുന്ന രീതിയിൽ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒരു വൈറസാണ് *കൊറോണ*. ഇതു മൂലം ഉണ്ടാക്കുന്ന രോഗമാണ് കോവിഡ് 19.  ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്നു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സുനോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായതു ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. 2019ൽ ചൈനയിലെ വുഹാനിലാണ് ഇപ്പോൾ ഉണ്ടായത്. പിന്നെ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് പല രാജ്യങ്ങളിലായ് വ്യാപിച്ചു. പല വികസിത രാജ്യങ്ങളിലും വരെ മരണസംഖ്യ അരലക്ഷത്തോളം അടുക്കുകയാണ്.

പ്രധാനമായും ശ്വാസനാളിയെ ആണ് കൊറോണ വൈറസ് ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയുമാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികൾ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത്. അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനതകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

വികസിത രാജ്യങ്ങളായ ചൈന, ഇറ്റലി അമേരിക്ക എന്നിവിടങ്ങളിൽ വൈറസ് മരണം വിതച്ചു കൊണ്ട് ഇരിക്കുകയാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണങ്ങളായ മുംബൈ, ഡൽഹി എന്നിവിടങ്ങളും കോവിഡിനുമുന്നിൽ പകച്ചുനിൽക്കുകയാണ്. ലോകമൊട്ടാകെ മരണം വിതക്കുന്ന ഈ മഹാമാരിയെ ചെറുക്കാൻ ലോകാരോഗ്യസംഘടന അശ്രാന്തപരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നകാര്യങ്ങൾ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക. വ്യക്തിശുചിത്വം, മാസ്ക് ധരിക്കൽ, സാമൂഹ്യഅകലം പാലിക്കുക എന്നിവയിലൂടെ വൈറസിന്റെ വ്യാപനം തടയാം.

STAY HOME, STAY SAFE

സംഗീത എ
9 A വി എസ് എസ് എച് എസ് കൊയ്പ്പള്ളികാരാണ്മ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം