വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/അമ്മതൻ കരങ്ങളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മതൻ കരങ്ങളിൽ

പച്ചപായ പുതച്ചുള്ളിൽ
വെളിച്ചത്തിൻ നിറകുടവുമായ വിളങ്ങുന്നൊരമ്മ
മാരുതി നിറഞ്ഞ പച്ചപ്പും ധാന്യങ്ങളും
തൻ മടിത്തട്ടിലേന്തി
ഉണ്ണികളാം നമുക്കേവർക്കും
കണിയൊരുക്കുന്നൊരമ്മ.
നാമെന്നാൽ മനുഷ്യ പുത്രർ മാത്രം ഒതുങ്ങുന്നില്ല
പ്രകൃതി സന്താനങ്ങളാം
പക്ഷിമൃഗാദികൾകുൾപ്പെടെ
പ്രപഞ്ചത്തിൻ നേരിനായ് വാഴുന്നോരമ്മ.
നേരിൻ നിറകുടവും
സത്യത്തിൻ തിരുനാളവും
കൈകളിലേന്തി താ- ഴുന്നോരമ്മ.
സൗന്ദര്യദേവതയാം നിൻ ഗൃഹത്തിങ്കൽ വന്നുദിച്ച
ഭാഗ്യ നക്ഷത്രം ഞാൻ
വാഴുക നീ വാഴുക നീ
നിൻ മക്കൾ തൻ നന്മയ്ക്കായി വാഴുക നീ.

ദേവിക പി എസ്
9 ബി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത