ഉള്ളടക്കത്തിലേക്ക് പോവുക

വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്റ്റുുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി

അച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരബോധം, സഹജീവി സ്നേഹം, ഭരണഘടനയോടുള്ള വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും നിയമങ്ങൾ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. കേരളത്തിന്റെ മണ്ണിൽ രൂപം കൊണ്ട ഈ പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കാൻ സാധിച്ചു. 22 ആൺകുട്ടികൾക്കും 22 പെൺകുട്ടികൾക്കുമാണ് ഒരു വർഷം പ്രവേശനം ലഭിക്കുക.

വി എം സി യിൽ എസ് പി സി യൂണിറ്റ് 2013 ൽ ആരംഭിച്ചു. ഉദ്ദേശലക്ഷ്യങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതിനുളള തനതു പ്രവർത്തനങ്ങൾക്കൊപ്പം പദ്ധതി നിർദ്ദേശിക്കുന്ന എല്ലാ പരിപാടികളും മാതൃകാപരമായി നടപ്പിലാക്കി വരുന്നു.

ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 132 കേഡറ്റുകൾ നിലവിൽ ഇതിൻറെ ഭാഗമായി സജീവമായി പ്രവർത്തിച്ചുവരുന്നു. സാമൂഹികമായ ഇടപെടലുകളിലും സന്നദ്ധ പ്രവർത്തനങ്ങളിലും നിസ്വാർത്ഥമായി മേഖലയിലെ വിവധ ഭാഗങ്ങളിൽ കേഡറ്റുകൾ ഇടപെട്ടുവരുന്നു.ചിട്ടയായും അച്ചടക്കത്തോടെയും വി എം സി യെ സജിവമാക്കുന്നതിൽ എസ് പി സി യ്ക്ക് നിർണ്ണായകമായ പങ്കുണ്ട്.

ബുധൻ, ശനി ദിവസങ്ങളിൽ ഇൻഡോർ-ഔട്ട്ഡോർ ആക്റ്റിവിറ്റികൾ നടന്നുവരുന്നു. കോ-കരിക്കുലർ പ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ച നിരവധി കേഡറ്റുകൾ എന്നും വി എം സി യ്ക്ക് അഭിമാനമാണ്.

സി.പി.ഒ. ആയി പ്രേംസാഗർ വി യും അസി. സി.പി.ഒ. ആയി പ്രിയ ജി.ആറും പ്രവർത്തിക്കുന്നു.

എസ് പി സി 2023-24