വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

രാമായണ മാസം - കർക്കിടക കഞ്ഞി വിതരണം ചെയ്തു.

വി എം എച്ച് എം എച്ച് എസ് ആനയാംകുന്ന് ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തു.കേരളീയ പാരമ്പര്യമായ കർക്കിടക ചികിത്സയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയും മതമൈത്രിയുടെ സന്ദേശം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് രാമായണമാസത്തിൽ കർക്കിടക കഞ്ഞി വിതരണം ചെയ്തത്. പരിപാടിയുടെ ഭാഗമായി കുട്ടികളിൽ നിന്നും വിഭവസമാഹരണം നടത്തി.കഞ്ഞിക്കകമ്പടിയായി ചക്കയും താളുകറിയും വിളമ്പി . താള്, ചക്ക, ചക്കക്കുരു, കപ്പ, വിളമ്പാൻ ആവശ്യമായ വാഴയില തുടങ്ങിയവയെല്ലാം വിദ്യാർഥികളും രക്ഷിതാക്കളും ശേഖരിച്ചതായിരുന്നു . കർക്കിടക കഞ്ഞി വിതരണം പിടിഎ പ്രസിഡണ്ട് സമാൻ ചാലൂളി ഉദ്ഘാടനം ചെയ്തു. ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനും പി ടി എ അംഗങ്ങളായ. ഷാജു കുറിയേടത്ത് ഷാജികുമാർ എം പി നസ്രിയ ആയിഷ അജിത ബുഷ്റ ഗാന്ധിദർശൻ ക്ലബ്ബംഗങ്ങൾ , എസ്പിസി കേഡറ്റ് മാർ , ജെ ആർ സി വളണ്ടിയർമാർ , വിദ്യാർത്ഥികൾ ഹെഡ്മാസ്റ്റർ എം തോമസ് മാത്യു അധ്യാപികമാരായ ബൽക്കീസ് എസ് രത്നശ്രീ പി മജീദ് കെ ശരീഫുദ്ദീൻ, ഇസഹാക്ക് ടികെ ദാക്ഷായണി സത്യഭാമ രത്ന ശ്രീ സുനേത്ര പ്രസന്നകുമാരി കെ സജീന നിഷ എന്നിവർ നേതൃത്വം നൽകി